വിവാദങ്ങൾക്കിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഒറ്റയ്ക്ക് നിലക്കുന്ന ചിത്രം പങ്കുവെച്ച് ചാണ്ടി ഉമ്മൻ

വിവാദങ്ങൾക്കിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഒറ്റയ്ക്ക് നിലക്കുന്ന ചിത്രം പങ്കുവെച്ച് ചാണ്ടി ഉമ്മൻ

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ഒറ്റയ്ക്ക് നിലക്കുന്ന ചിത്രം പങ്കുവെച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. വിവാദങ്ങള്‍ക്കിടെയാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മാത്രം ചുമതല നല്‍കാതിരുന്നത് ഒതുക്കല്‍ ലക്ഷ്യമിട്ടാണെന്ന് ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഈ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെന്നിത്തലയും രംഗത്തെത്തിയതും കണ്ടതാണ്.ഇപ്പോഴിതാ ഈ വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. മുതിര്‍ന്ന നേതാക്കളെയും നേരില്‍ കണ്ട് ഇക്കാര്യം ധരിപ്പിക്കാനാണ് നീക്കം.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതിനിടയാണ് പാര്‍ട്ടിയില്‍ ചാണ്ടി ഉമ്മന്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ താനൊഴികെ മറ്റെല്ലാ എംഎല്‍എമാര്‍ക്കും ചുമതല നല്‍കിയെന്ന ആരോപണത്തില്‍ ചാണ്ടി ഉമ്മന്‍ ഉറച്ചുനില്‍ക്കുന്നു. മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ ഹൈക്കമാന്റില്‍ നേരിട്ട് പരാതി നല്‍കാനാണ് നീക്കം. ചാണ്ടി ഉമ്മനെ പിന്തുണച്ചതിന്റെ പേരില്‍ മാധ്യമ പ്രതിനിധികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെഎസ് അഖിലിനെ പുറത്താക്കി എന്നും ആരോപണം ഉയര്‍ന്നു. അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃതലത്തിലെ ധാരണ. ജനുവരി അവസാനത്തോടെയാവും ചര്‍ച്ചകള്‍ ആരംഭിക്കുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )