‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പ് കേസ്; തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്

‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പ് കേസ്; തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്

സിനിമാ താരം തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ നടിക്ക് സമന്‍സ് അയച്ചത്. കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച സൈബര്‍ സെല്ലിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ അന്വേഷണം വിപുലമാക്കിയിരിക്കുന്നത്. ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. കേസില്‍ ഗായകന്‍ ബാദ്ഷയുടെ മൊഴി സൈബര്‍ സെല്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. നടന്‍ സഞ്ജയ് ദത്ത്, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ മാനേജര്‍മാരുടെ മൊഴികളും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )