മീററ്റില്‍ കെട്ടിടം തകര്‍ന്ന് അപകടം; മരണം പത്തായി

മീററ്റില്‍ കെട്ടിടം തകര്‍ന്ന് അപകടം; മരണം പത്തായി

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. നാല് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് പറയുന്നു. കെട്ടിടത്തിനുള്ളില്‍ 15 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് മീററ്റ് ഡിവിഷണല്‍ കമ്മിഷണര്‍ സെല്‍വ കുമാരി പറഞ്ഞു.

മീററ്റിലെ ലോഹിയ നഗറില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര നടപടി സ്വീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള് വേഗത്തിലാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മീററ്റ് സോണ്‍ അഡീഷണല്‍ ഡിജിപി ടി കെ താക്കൂര്‍, ഡിവിഷണല്‍ കമ്മീഷണര്‍ സെല്‍വ കുമാരി, പൊലീസ് ഐജി നചികേത ജാ, പൊലീസ് സീനിയര്‍ എസ്.പി വിപിന്‍ താഠ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പ്രദേശത്തെ ഇടുങ്ങിയ വഴികള്‍ കാരണം ജെസിബി പോലുള്ള വാഹനങ്ങള്‍ എത്തിച്ച് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കാന്‍ സാധിക്കാത്തത് പ്രധാന വെല്ലുവിളിയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )