ബിജെപിയുടെ മഹിളാസമ്മേളന നഗരിയിൽ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലെന്ന് കെ.സുരേന്ദ്രൻ റോഡ് ഷോ പുരുഷന്മാരായ ബിജെപി പ്രവർത്തകർക്ക് മോദിജിയെ കാണുന്നതിന്

ബിജെപിയുടെ മഹിളാസമ്മേളന നഗരിയിൽ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലെന്ന് കെ.സുരേന്ദ്രൻ റോഡ് ഷോ പുരുഷന്മാരായ ബിജെപി പ്രവർത്തകർക്ക് മോദിജിയെ കാണുന്നതിന്

ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹിളാസമ്മേളന നഗരിയിലേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ സ്ത്രീകൾ നേതൃത്വം കൊടുക്കുന്നതും അവർതന്നെ സംഘടിപ്പിക്കുന്നതുമായ പരിപാടിയാണിതെന്നും അതേസമയം പുരുഷന്മാരായ ബിജെപി പ്രവർത്തകർക്ക് മോദിജിയെ കാണുന്നതിനുവേണ്ടിയാണ് റോഡ് ഷോ എന്നും കെ .സുരേന്ദ്രൻ പറഞ്ഞു.


കേവലമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീകളുടെ സമ്മേളനമല്ല ഞങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും . കുടുംബശ്രീ തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി ടീച്ചര്‍മാര്‍, സാശ്രയ സംഘങ്ങളിലെ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, ചലച്ചിത്ര സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രമുഖരായ വ്യക്തികള്‍ തുടങ്ങി പതിനായിരത്തോളം മഹിളകളെ സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നും മാത്രമല്ല ചലച്ചിത്ര താരം ശോഭന, വനിതാ സംരംഭക ബീന കണ്ണന്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിന്നുമണി ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നതാണ് ഏറ്റവും അഭിമാനകരമായ കാര്യം. കേരളത്തിലെ അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ നാവായിട്ടുള്ള മറിയക്കുട്ടിയും ഈ പരിപാടിയില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കുന്നുണ്ട്. എല്ലാവരും ഞങ്ങളുടെ ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു .അതേസമയം ന്യൂനപക്ഷങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗക്കാര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ അങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും .നാരീശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കുമിന്ന് കാണാന്‍ പോകുന്നതെന്നും സ്‌നേഹയാത്രയെന്ന പ്രധാനമന്ത്രിയുടെ പ്രത്യേകമായ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള രീതിയിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്നും മോദിജിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളം അംഗീകരിക്കുന്നുവെന്ന സന്ദേശമാണ് ഈ സമ്മേളനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )