വീണ്ടും കിതച്ച് പൊന്ന്‌; ഒരുമാസത്തിന് ശേഷം 56000ത്തിലേക്ക് തിരിച്ചെത്തി

വീണ്ടും കിതച്ച് പൊന്ന്‌; ഒരുമാസത്തിന് ശേഷം 56000ത്തിലേക്ക് തിരിച്ചെത്തി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്നലെ സ്വർണവിലയിൽ 1080 രൂപയുടെ വ്യക്തമായ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബർ 7ന് 1300 രൂപയുടെ കനത്ത ഇടിവും സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഇന്ന് 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 56,360 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. 7045 ഇന്ന് രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. 

ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29 ന് വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )