പക്ഷിപ്പനി ജാഗ്രതയില്‍ ആലപ്പുഴ: വിശദപഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചു

പക്ഷിപ്പനി ജാഗ്രതയില്‍ ആലപ്പുഴ: വിശദപഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചു

ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തോടെ ആലപ്പുഴ ജില്ലയും സമീപ പ്രദേശങ്ങളും ജാഗ്രതയില്‍. രോഗബാധയെ കുറിച്ച് വിശദമായി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം 27ന് എത്തും. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പക്ഷിപ്പനി ബാധ കൂടുതല്‍ സ്ഥലങ്ങളില്‍ കണ്ടെത്തിയതോടെയാണ് പഠനത്തിനായി സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്.

ആലപ്പുഴ ജില്ലയിലെ 3 പഞ്ചായത്തുകളിലെ 34,033 പക്ഷികളെ കൊന്നൊടുക്കും. ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശേരി, വയലാര്‍ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുക. രോഗബാധ ഉണ്ടായ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലും ഇന്നും നാളെയുമായി പക്ഷികളെ കൊന്നൊടുക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )