മോശം കാലാവസ്ഥ, പരമ്പരാഗത കാനന പാത വഴി തീർത്ഥാടനം പാടില്ല; ശബരിമല തീർത്ഥാടകർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി
മോശം കാലാവസ്ഥയെ തുടർന്ന് പരമ്പരാഗത കാനന പാത വഴി തീർത്ഥാടനം പാടില്ലെന്ന് ശബരിമല തീർത്ഥാടകർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ കളക്ടർമാർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി നിർദ്ദേശമുണ്ട്.
വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്. ശബരിമല ഭക്തർക്ക് സുരക്ഷിത തീർത്ഥാടനമൊരുക്കണമെന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാർക്ക് കോടതി നിർദേശം നൽകി. നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഭക്തരെ അറിയിക്കണം. പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംബന്ധിച്ച് കോടതി ഉത്തരവ് നേരത്തെ ഉണ്ടല്ലോയെന്നും ദേവസ്വം ബഞ്ച് ചോദിച്ചു.
CATEGORIES Kerala