നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് എണ്ണിയതെന്ന് റിപ്പോർട്ട്. നവംബ‍ർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്രയിലെ വോട്ടർമാരുടെ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയത്.

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 64,088,195 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ‌66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. അങ്ങനെയാണെങ്കിൽ തിരഞ്ഞെടുപ്പ് ദിവസം പോൾ ചെയ്ത വോട്ടിനെക്കാൾ 504,313 അധികം വോട്ടുകൾ വോട്ടെണ്ണൽ ദിവസം എണ്ണിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

‘ദി വയർ’ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്‌വിട്ടത്. മഹാരാഷ്ട്രയിൽ ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ എട്ടുമണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു എണ്ണിയ വോട്ടുകളുടെ എണ്ണം. ബാക്കിയുള്ള 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളാണ് എണ്ണിയിരുന്നു. പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും പ്രകടമായ പൊരുത്തക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )