കുവൈത്തിലെ തീപിടിത്തം നടന്ന ഫ്ളാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം; മൃതദേഹം തിരിച്ചറിഞ്ഞെന്ന് നാട്ടിലറിയിച്ച് സുഹൃത്ത്

കുവൈത്തിലെ തീപിടിത്തം നടന്ന ഫ്ളാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം; മൃതദേഹം തിരിച്ചറിഞ്ഞെന്ന് നാട്ടിലറിയിച്ച് സുഹൃത്ത്

തൃശൂര്‍: കുവൈത്തിലെ തീപിടിത്തം നടന്ന ഫ്ളാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് ബിനോയിയുടെ സുഹൃത്ത് ബെന്‍ വിവരം അറിയിച്ചത്.

കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ അറിയിച്ചിരുന്നു. ബിനോയ് തീപിടിത്തം നടന്ന ഫ്ളാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ രണ്ട് വരെ ഇദ്ദേഹം ഓണ്‍ലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു. വിവരങ്ങള്‍ നോര്‍ക്കയ്ക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )