തലയോട്ടിയും തോളെല്ലും പൊട്ടി, കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍; മൂന്ന് വയസുകാരിയുടെ നില ഗുരുതരം

തലയോട്ടിയും തോളെല്ലും പൊട്ടി, കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍; മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അങ്കണവാടിയില്‍ മൂന്നു വയസുകാരി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ ജീവനക്കാര്‍ അറിയിച്ചില്ലെന്ന് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അറിയുന്നത് രാത്രിയാണ്. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ തിരുവനന്തപുരം പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഗ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാറനല്ലൂര്‍ വാര്‍ഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയില്‍ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്ന് മാതാപിതാക്കള്‍ പറയുന്നു.

‘മകളുടെ കണ്ണില്‍ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോള്‍ ഛര്‍ദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയത്രെ. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങള്‍ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്പൈനല്‍ കോര്‍ഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവര്‍ക്ക്?’ കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു.

വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്താതെ തലയ്ക്കു വേദനയെടുക്കുന്നതായി അമ്മ സിന്ധുവിനോടു പറഞ്ഞു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ തലയില്‍ ചെറിയ വീക്കം കാണപ്പെട്ടുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ തലയോട്ടിക്കും, കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )