ഡൽഹിയിൽ വായുമലിനീകരണ തോത് കൂടും; 300 ൽ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്

ഡൽഹിയിൽ വായുമലിനീകരണ തോത് കൂടും; 300 ൽ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്

ഡൽഹി: ഡല്‍ഹിയിലെ വായുമലിനീകരണം ഒരു പതിവ് വാർത്തയാണെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പ്രശ്നത്തിലാണ് രാജ്യതലസ്ഥാനം. വായുമലിനീകരണം ഈ തരത്തില്‍ തുടര്‍ന്നാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഗൗരവതരമായ മുന്നറിയിപ്പ് നല്‍കുകയാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) മുന്‍ മേധാവിയായഡോ. രണ്‍ദീപ് ഗുലേറിയ. കൂടാതെ വരും ദിവസങ്ങളിലും വായുമലിനീകരണ തോത് കൂടുമെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ വായുമലിനീകരണ തോത് അൽപം മെച്ചപ്പെട്ട് 272ലെത്തി നിൽക്കുകയാണ്. എന്നാൽ വരുംദിവസങ്ങളിൽ അത് 300 ന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ 15 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഡൽഹി സർക്കാറിനെതിരെ യമുനയിൽ മുങ്ങി പ്രതിഷേധിച്ച ഡൽഹി ബിജെപി അധ്യക്ഷൻ ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

അതേസമയം, വായുമലിനീകരണം കോവിഡ്-19 മഹാമാരി കാരണമുണ്ടായതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഡോ. ഗുലേറിയ പറയുന്നത്. ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ലോകത്താകെ 80 ലക്ഷം പേരാണ് വായുമലിനീകരണത്താല്‍ മരിച്ചത്. ഇത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് എന്ന് ഡോക്ടര്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )