മലദ്വാരത്തിൽ സ്വർണം കടത്തിയ സംഭവം; എയർഹോസ്റ്റസ് പല തവണ സ്വർണക്കടത്ത് നടത്തി
കണ്ണൂർ: സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന് റിപ്പോർട്ട്. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. ഇന്നലെയാണ് മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയിലായത്. കൊൽക്കത്ത സ്വദേശി സുരഭി കാട്ടൂണിൽ നിന്നാണ് 960 ഗ്രാം സ്വർണം പിടികൂടിയത്.
28ന് വൈകിട്ടാണു മസ്കത്തിൽ നിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇൻ്റലിജന്‍സ് ഡയറക്ടറേറ്റിൻ്റെ പിടിയിലാകുന്നത്. 4 കാപ്സ്യൂളുകളായാണ് ഇവർ സ്വർണം ഒളിപ്പിച്ചത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി.
CATEGORIES Kerala