സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി; സന്ദേശം ലഭിച്ചത് മുംബൈ പോലീസിന്
സല്മാന് ഖാന് പിന്നാലെ ഭീഷണി നേരിടുന്ന മറ്റൊരു സെലിബ്രിറ്റിയായി ബോളിവുഡ് താരം ഷാരൂഖ് ഖാന്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്തു.
ഛത്തീസ്ഗഡില്‍ നിന്നുള്ള കോള്‍ പോലീസ് കണ്ടെത്തി റായ്പൂരിലെത്തി. ഫൈസാന്‍ ഖാന് എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കോടികള്‍ മോചനദ്രവ്യമായി നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
സല്മാന് ഖാന് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാറൂഖിന് നേരെയും ഭീഷണി വരുന്നത്. കൃഷ്ണമൃഗത്തെ കൊന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സല്‍മാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നു.