ചിലര്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജിയാണ്’; അമിത് ഷായ്ക്കെതിരെ നടൻ വിജയ്
ചെന്നൈ: ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ വിമർശനവുമായി നടൻ വിജയ് രംഗത്തെത്തി. പാർലമെന്റിലടക്കം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് താരം നിലപാട് വ്യക്തമാക്കിയത്. അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണെന്നും സന്തോഷത്തോടെ ഉച്ചരിക്കേണ്ട നാമമാണതെന്നും വിജയ് പറഞ്ഞു. “തമിഴക വെട്രി കഴകം പാർട്ടിയുടെ പേരില്‍, അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു’’ – വിജയ് എക്സിൽ കുറിച്ചു.
നമ്മുടെ രാഷ്ട്രീയ നേതാവിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. സ്വാതന്ത്ര്യത്തിന്റെ കാറ്റ് ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ഉയര്‍ത്തിപ്പിടിക്കപ്പെട്ട അസാധാരണ രാഷ്ട്രീയ, ബൗദ്ധിക പ്രതിഭയായിരുന്നു അദ്ദേഹം”എന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ദളിത് വോട്ടർമാരെയാണു വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നതെന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
ഈ വർഷം പത്ത്, പ്ല്സടു വിദ്യാർഥികളെ ആദരിച്ച ചടങ്ങിൽ വിജയ് ദളിത് വിദ്യാർഥികൾക്കിടിയിൽ ഇരിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. 2011ലെ സെൻസസ് പ്രകാരം തമിഴ്നാട്ടിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം ദളിതരാണ്. തമിഴ്നാട്ടിലെ വിവിധ മുന്നണികളിലുള്ള ദളിത് പാർട്ടികളെ ഒന്നിച്ചു നിർത്താൻ വിജയ് മുന്നിട്ടിറങ്ങുമെന്നുമാണു വിവരം