പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ച് കൊന്നു, കൊല്ലപ്പെട്ടത് ആം ആദ്മിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റ്

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ച് കൊന്നു, കൊല്ലപ്പെട്ടത് ആം ആദ്മിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റ്

ചണ്ഡീ​ഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. കർഷക സംഘടനാ നേതാവ് തർലോചൻ സിങ് (56) ആ‌ണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.ലുധിയാന ജില്ലയിലെ ഖന്നയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഖന്നയിലെ എഎപിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു ഇകോലഹ സ്വദേശിയായ സിങ്.

വെടിയേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകൻ ഹർപ്രീത് സിങ് ആരോപിച്ചു. കൊലപാതകത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എസ്പി സൗരവ് ജിൻഡാൽ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )