ഇറക്കത്തിലാണ് പൊന്ന്…സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
ഈ മാസത്തെ റെക്കോഡ് നിരക്കില്‍ നിന്നും മെല്ലെ താഴേയ്ക്കിറങ്ങാനുള്ള ശ്രമത്തിലാണ് സ്വര്‍ണ വില. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഒരു രൂയുടെ പോലും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പ്രതീക്ഷയ്ക്ക് വക നല്‍കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,095 രൂപയാണ് വിപണി വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയി. കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വ്യത്യാസമാണെങ്കിലും ഇത് വലിയ പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളിലും 56, 960 രൂപയായിരുന്നു സ്വര്‍ണവില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ മാസത്തെ സ്വര്‍ണവില (പവനില്‍)
ഒക്ടോബര്‍ 1: 56,400
ഒക്ടോബര്‍ 2: 56,800
ഒക്ടോബര്‍ 3: 56,880
ഒക്ടോബര്‍ 4: 56,960
ഒക്ടോബര്‍ 5: 56,960
ഒക്ടോബര്‍ 6: 56,960
ഒക്ടോബര്‍ 7: 56,800
ഒക്ടോബര്‍ 8: 56,800
ഒക്ടോബര്‍ 9: 56,240
ഒക്ടോബര്‍ 10: 56200
ഒക്ടോബര്‍ 11: 56760
ഒക്ടോബര്‍ 12: 56960
ഒക്ടോബര്‍ 13: 56960
ഒക്ടോബര്‍ 14: 56960
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.