കണ്ണൂരില്‍ നിന്ന് കാണാതായ 14-കാരനായി അന്വേഷണം ഊര്‍ജിതം
കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതം. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും ഉണ്ട്.
കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആര്യനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ 8594020730, 9747354056 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
CATEGORIES Kerala