കൈ കഴുകാന്‍ വെളളം കോരി നല്‍കിയില്ല: കൊല്ലത്ത് അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു

കൈ കഴുകാന്‍ വെളളം കോരി നല്‍കിയില്ല: കൊല്ലത്ത് അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു

കൊല്ലം: കടയ്ക്കലില്‍ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ട് ഓടിയേത്തിയ നാട്ടുകാരണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.

ആഹാരം കഴിച്ച ശേഷം കൈ കഴുകാന്‍ വെളളം കോരി നല്‍കാത്തതിനെ തുടര്‍ന്നാണ് 67 കാരിക്കുനേരെ മകന്റെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ മകന്‍ നാസറുദ്ദീനെ കടക്കല്‍ പൊലീസ് അറെസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )