പുലിയെ പേടിച്ച് കുട്ടികൾ സ്കൂളിന് മതില്‍ കെട്ടാന്‍ അനുവദിക്കാതെ വനം വകുപ്പ്

പുലിയെ പേടിച്ച് കുട്ടികൾ സ്കൂളിന് മതില്‍ കെട്ടാന്‍ അനുവദിക്കാതെ വനം വകുപ്പ്

സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ പുലിയെ പേടിച്ച് പൊൻമുടി ഗവ. യു.പി സ്കൂളിലെ 42 കുട്ടികളുടെയും എട്ട് അധ്യാപകരുടെയും ആശങ്കയെത്തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

സ്കൂളിന് 2.25 ഏക്കർ ഭൂമി ഉണ്ടെന്നാണ് കണക്ക്. എന്നാൽ വനം വകുപ്പിന്റെ കണക്കിൽ 48 സെന്റ് മാത്രമാണുള്ളത്. സ്കൂൾ നിർമ്മിച്ചപ്പോൾ രണ്ടുവശങ്ങളില്‍ മാത്രം മതിൽ നിർമ്മിച്ചു. ബാക്കി രണ്ടു വശങ്ങളില്‍ നിന്നു കാട് വളർന്ന് സ്കൂളിലേക്ക് കയറി. ഇവിടം തങ്ങളുടെ സ്ഥലമാണെന്നും മതിൽ കെട്ടാനാകില്ലെന്നുമാണ്‌ വനം വകുപ്പ് പറയുന്നത് . എന്നാൽ വില്ലേജ് റെക്കോർഡിൽ രണ്ടേകാൽ ഏക്കർ സ്ഥലം സ്കൂളിനുണ്ട്. സ്കൂളിന് സമീപമുള്ള അടിക്കാടെങ്കിലും വെട്ടിയില്ലെങ്കിൽ പതുങ്ങിയിരിക്കുന്ന പുലി ചാടി വീഴുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത് കൂടാതെ സ്കൂളിലെ പാചകകാരി പുലിയെ കണ്ടിട്ടുണ്ടെന്നും ചെന്നായയും കാട്ടാനയും സ്കൂളിലെ സ്ഥിരം സന്ദർശകരാണെന്നും .കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് പോലും പേടി കൂടാതെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണിപ്പോൾ .അതേസമയം ഈ വിഷയത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ പരാതി പരിശോധിച്ച് മൂന്ന് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )