മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ആശ്വാസം; പ്രതികളെ കോടതി വെറുതെവിട്ടു
കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍. കാസര്‍?ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരും ഇന്ന് കോടതിയില്‍ എത്തിയിരുന്നു
വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതില്‍ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകന്‍ കെ ശ്രീകാന്ത് പറഞ്ഞു. അതേസമയം സത്യം ജയിച്ചുവെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കേസിന് പിന്നില്‍ സിപിഐഎമ്മിന്റെയും ലീഗിന്റെയും പിന്തുണയുണ്ട്. ബിജെപിയെ താറടിച്ച് കാണിക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎസ്പി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതും തുടര്‍ന്നുള്ള വെളിപ്പെടുത്തലുമാണ് കേസിന് ആസ്പദമായ സംഭവം. കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും കോഴ നല്‍കിയെന്നാണ് കേസ്. മൊഴിയെടുക്കലില്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്ന് സുന്ദര പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറില്‍ പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇത് പരിഗണിച്ചാണ് വിധി.
കഴിഞ്ഞ മാസം ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. എന്നാല്‍ നിശ്ചയിച്ച ദിവസം കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നില്ല. എല്ലാ പ്രതികളും കോടതിയില്‍ എത്തുന്ന ദിവസം വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ എല്ലാവരും എത്തിയതോടെ കോടതി കേസ് പരി?ഗണിച്ചതും വിധി പ്രസ്താവിച്ചതും