ബലാത്സംഗക്കേസ്; വീണ്ടും പരോൾ അഭ്യർത്ഥനയുമായി റാം റഹീം

ബലാത്സംഗക്കേസ്; വീണ്ടും പരോൾ അഭ്യർത്ഥനയുമായി റാം റഹീം

ആശ്രമത്തിൽ വെച്ച് ബലാത്സംഗം നടത്തിയെന്ന പരാതിയിന്മേൽ 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗ് താൽക്കാലിക പരോൾ ആവശ്യവുമായി കോടതിയിൽ. ഒക്ടോബർ 5 ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് റാം റഹീം കോടതിയെ സമീപിച്ചത്.

മോചനത്തിന് അപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ അറിയിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ റാം റഹീമിനോട് ആവിശ്യപ്പെട്ടു. സ്വയം പ്രഖ്യാപിത ആൾദൈവമായാ റാം റഹീം എന്ന അമ്പത്തിയാറുകാരൻ ഓഗസ്റ്റ് 13 ന് 21 ദിവസത്തെ ജാമ്യത്തിന് ശേഷം സെപ്റ്റംബർ 2നാണ് റോഹ്തക്കിലെ സുനാരിയ ജയിലിലേക്ക് മടങ്ങിയത്.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാര്യമായ അനുയായികളുള്ള റാം റഹീമിന്, അസുഖബാധിതയായ അമ്മയെ സന്ദർശിക്കുന്നതുൾപ്പെടെ വിവിധ കാരണങ്ങളാൽ എട്ട് തവണ ഫർലോ അനുവദിച്ചു. സംസ്ഥാന നിയമങ്ങൾ അനുസരിച്ച്, ശിക്ഷയുടെ ഒരു നിശ്ചിത ഭാഗം പൂർത്തിയാക്കിയ ശേഷം ഒരു തടവുകാരന് നൽകുന്ന ഹ്രസ്വകാല മോചനമാണ് ഫർലോ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )