കെജ്‍രിവാൾ രാജ്യസ്നേഹിയെന്ന് ഭാര്യ; പ്രാർത്ഥന പങ്കുവെക്കാൻ ‘കെജ്‍രിവാൾ കോ ആശീർവാദ്’ ക്യാംപെയിൻ

കെജ്‍രിവാൾ രാജ്യസ്നേഹിയെന്ന് ഭാര്യ; പ്രാർത്ഥന പങ്കുവെക്കാൻ ‘കെജ്‍രിവാൾ കോ ആശീർവാദ്’ ക്യാംപെയിൻ

ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവ് ഒരു ദേശസ്‌നേഹിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഒന്നിച്ച് പോരാടും. കെജ്‌രിവാളിന് അനുഗ്രഹവും പ്രാര്‍ത്ഥനയും പങ്കുവയ്ക്കാന്‍ വാട്‌സാപ്പ് പ്രചാരണവുമായി ആം ആദ്മി പാര്‍ട്ടി രം?ഗത്തെത്തി. കെജ്‌രിവാള്‍ കോ ആശീര്‍വാദ് എന്ന പേരിലാണ് ക്യാംപെയിന്‍ നടത്തുക. 8297324624 എന്ന വാട്‌സാപ്പ് നമ്പര്‍ വഴി കെജ്‌രിവാളിനുള്ള സന്ദേശം ജനങ്ങള്‍ക്ക് പങ്കുവയ്ക്കാം. അരവിന്ദ് കെജ്‌രിവാള്‍ യഥാര്‍ഥ രാജ്യസ്‌നേഹിയെന്നും സുനിത പറഞ്ഞു.

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‌രിവാളിനെ ഏപ്രില്‍ ഒന്ന് വരെയാണ് ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായത്. ഡല്‍ഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്. കെജ്‌രിവാളിനെ ഇനിയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇഡി കസ്റ്റഡിയെ കെജ്രിവാളും എതിര്‍ത്തില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )