തൈര് പെട്ടന്ന് കേടാവുന്നുണ്ടോ ഇതൊന്നു പരീക്ഷിച്ച്നോക്കൂ
നിർബന്ധമില്ല കുട്ടികൾക്കും വളരെ ഇഷ്ടമാണ് തൈര് ചോറിനൊപ്പമല്ലാതെ വെറുതെ തൈര് കഴിക്കാൻ ഇഷ്ടപെടുന്നവരുമുണ്ട് ഇനി തൈര് പെട്ടന്ന് ചീത്തയാവുന്ന പ്രശനം പരിഹരിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം ഉപയോഗം കഴിഞ്ഞ് ഫ്രിഡ്ജിൽ വെച്ചാലും
ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ ചിലപ്പോൾ തൈര് പുളിച്ച് പോകും, അല്ലെങ്കിൽ അതിന്റെ രുചി ഇല്ലാതാവും. എന്നാൽ ഇനി അക്കാര്യം ഓർത്ത് ടെൻഷൻ വേണ്ട. തൈരിന്റെ ഷെൽഫ് ലൈഫ് വർദ്ധിപ്പാക്കാൻ ഉള്ള ചില വഴികളാണ് പറഞ്ഞുവരുന്നത് . തൈര് ഈർപ്പവും വായുവും
ഇല്ലാത്ത വിധത്തിൽ വേണം സൂക്ഷിക്കാൻ. തൈര് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
എയർ ടൈറ്റ്
കണ്ടെയ്നറുകളിൽ കഴിയുന്നത്ര കാലം നിങ്ങളുടെ ഭക്ഷണം ഫ്രഷായി സൂക്ഷിക്കുക.മാത്രമല്ല ഓരോ തവണയും നിങ്ങൾ പാത്രത്തിൽ നിന്ന് തൈര് പുറത്തെടുക്കുമ്പോൾ കണ്ടെയ്നറിന്റെ അടപ്പ് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.ഫ്രീസ് ചെയ്യുമ്പോൾ തൈര് കേടാവുന്നത് മന്ദഗതിയിലാക്കുന്നു. സൂക്ഷ്മാണുക്കൾ വളരുന്നതിൽ നിന്ന് ഇത് തടയുന്നതിലൂടെ തൈര് സുരക്ഷിതമായി സൂക്ഷിക്കുന്നു. അത് കൊണ്ട് തൈര് ഉപയോഗിച്ച ശേഷം ബാക്കി വരുന്നത് തൈര് ഫ്രിഡ്ജിൽ വെയ്ക്കാം മറ്റ് കറികൾ വിളമ്പിയ തവി കൊണ്ട് തൈര് വിളമ്പാതെയിരിക്കുക.ഫ്രിഡ്ജിൻറെ ഡോറിൽ തൈര് സൂക്ഷിക്കുന്നത് ഒഴിവാക്കുക ഫ്രിഡ്ജിന്റെ ഡോറിൽ നിങ്ങൾ തൈര് സൂക്ഷിക്കുമ്പോൾ ഓരോ തവണ ഫ്രിഡ്ജ് തുറക്കുമ്പോഴും അത് തൈര് പെട്ടെന്ന് കേടാവാൻ കാരണമാകും. ഒരുപാട് കാലം കേട് കൂടാതെ തൈര് സൂക്ഷിക്കണമെങ്കിൽ ഫ്രിഡ്ജിന്റെ ഏറ്റവും താഴെയുള്ള ഷെൽഫിൽ തൈര് സൂക്ഷിക്കുന്നത് നല്ലതായിരിക്കും .