ബംഗളൂരുവിലെ മുസ്‌ലിംകള്‍ കൂടുതലായുള്ള മേഖലയെ പാക്കിസ്ഥാന്‍ എന്ന് വിളിച്ചു; കർണാടക ജഡ്ജിയുടെ വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി
ന്യൂഡൽഹി: കർണാടക ജഡ്ജിയുടെ പാക്കിസ്ഥാൻ പരാമർശത്തിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി. കേസ് പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി പരാമർശം നടത്തിയത്. കർണാടക ഹൈകോടതിയിലെ ജസ്റ്റിസായ വേദവ്യാസ്ചർ ശ്രീഷനാനന്ദയുടെ രണ്ട് വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ബംഗളൂരുവിലെ മുസ്‍ലിംകൾ കൂടുതലായുള്ള മേഖലയെ പാക്കിസ്ഥാൻ എന്ന് വിളിച്ചതാണ് വിവാദമായത്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സ്വമേധയ വിഷയത്തിൽ ഇടപ്പെട്ടത്. കർണാടക ഹൈകോടതിയിൽ നിന്നാണ് ഇവർ റിപ്പോർട്ട് തേടിയത്.
നേരത്തെ വനിത അഭിഭാഷകക്കെതിരെ ജഡ്ജി നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകോടതി സെക്രട്ടറി ജനറലിനോട് സുപ്രീംകോടതി വിശദീകരണം തേടിയത്.
CATEGORIES India