നേഴ്‌സുമാരുടെ മാർച്ചിൽ MLA ക്കെതിരെ കേസില്ല കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കളക്ടറേറ്റിലേക്ക് കേരള ഗവ. നഴ്സസ് അസോസിയേഷൻ നടത്തിയ മാർച്ചിൽ പോലീസ് കേസെടുത്തു.അതിക്രമിച്ചു കയറി, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾചേർത്താണ് കേസെടുത്തത്.അതേസമയം സമരം ഉദ്ഘാടനം ചെയ്യാനെത്തിയ കല്യാശ്ശേരി എം.എൽ.എൽ എം. വിജിൻ സമരത്തിനിടെ ടൗൺ എസ്.ഐ. പി.പി.ഷമീലിനോട് തട്ടിക്കയറിയിരുന്നു എന്നാൽ എം.എൽ. എ. വിജിനെതിരേ കേസെടുത്തിട്ടില്ല.കളക്ടറേറ്റ് കവാടത്തിനുപുറത്ത് പ്രകടനക്കാരെ പോലീസ് തടയുകയും അവിടെ ഉദ്ഘാടനം നടക്കുകയുമാണ് പതിവ്.
വ്യാഴാഴ്ച
കവാടത്തിൽ പോലീസുകാർ ഇല്ലാതിരുന്നതിനാൽ പ്രകടനം അകത്തേക്ക് കടന്നു. ഉദ്ഘാടകനായ എം.എൽ.എ.യെ കാത്തിരിക്കുമ്പോൾ ഏതാനും പോലീസുകാർ അവിടേക്കെത്തി ഉള്ളിൽ കയറിയത് ശരിയായില്ലെന്ന് പറഞ്ഞു.ഇതിനു പിന്നാലെ എസ്.ഐ. എത്തി കേസെടുക്കുമെന്ന് പറഞ്ഞ് പ്രതിഷേധക്കാരെ പുറത്തേക്കിറങ്ങി. ആ സമയത്ത് കല്യാശ്ശേരി എം.എൽ. എ. വിജിൻ അവിടെ എത്തിയിരുന്നു . ഇതിനിടെ ഇവിടെക്ക് തിരിച്ചെത്തിയ എസ്.ഐ. ‘നിങ്ങളോടല്ലേ പുറത്ത് പോകണമെന്ന് പറഞ്ഞുകൊണ്ട് ക്ഷോഭിച്ച് മൈക്ക് പിടിച്ചെടുത്തു. ‘എന്നാൽ നിങ്ങൾ നോക്കാത്തതുകൊണ്ടല്ലേ കയറിയത്’ എന്നുപറഞ്ഞ് വിഷയത്തിൽ ഇടപെട്ട വിജിൻ ഇനി സമരം കഴിഞ്ഞിട്ട് പോകാമെന്നും പറഞ്ഞു. അതേസമയം പോലീസിന്റെ ഭാഗത്ത് നിന്ന്എം .എൽ.എയോട് ഉണ്ടായത് മോശം പെരുമാറ്റമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിമർശനം. ഇതെത്തുടർന്നാണ് എഫ്ഐആർ രേഖപ്പെടുത്തിയപ്പോൾ എം.എൽ.എയുടെ പേര് പട്ടികയിൽ നിന്നും ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.കണ്ണൂർ ടൗൺ എസ്.ഐക്കെതിരേ എം.എൽ.എ. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. വളരെ മോശം പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാടിയാണ് പരാതി.