തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി ഉടൻ പരിഹരിക്കും; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി ഉടൻ പരിഹരിക്കും; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്ന് രാത്രിയ്ക്ക് മുന്നേ പ്രശ്നം പരിഹരിക്കപ്പടും. വാൽവിലുണ്ടായ തകരാറാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇല്ലായിരുന്നുവങ്കിൽ ഇന്നലെ തന്നെ പരിഹാരം കണ്ടെത്തുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു പൈപ്പ് കൂടി ജോയിൻ ചെയ്താൽ മതി. ഇത്രയും സമയം എടുക്കുമെന്ന് കരുതിയില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേർത്തു.

അതേ സമയം 44 വാർഡുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ടാങ്കർ ഒരുക്കിയിട്ടുണ്ട്. ക്യൂ നിൽക്കാതെ വെള്ളം എടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രശ്നം പരിഹരിക്കും. പണി നീണ്ടുപോകുമെന്ന് വാട്ടർ അതോറിറ്റി കരുതിയില്ല. ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലത്തെ ചർച്ചയിൽ വെള്ളം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയതാണ്. രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു. തിരുവനന്തപുരം നഗരത്തിലെ 44 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )