സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതവേണം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴകനക്കുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെ സ്വാധീനത്തെത്തുടർന്നാണ് കേരളത്തിൽ കനത്തമഴക്ക് സാദ്ധ്യത അതേസമയം വടക്കൻ കേരളത്തിലായിരിക്കും മഴ കനക്കുക. ഇന്നും നാളെയും . കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത് .എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അതേസമയം കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെതുമായിബന്ധപെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ അടുത്ത 3-4 ദിവസം കേരളത്തിൽ മിതമായ ഇടത്തരം മഴയ്ക്കാണ് സാധ്യത. കൂടാതെ ജനുവരി 4,5 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം തെക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ തുടങ്ങിയ പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.