കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ 72.23 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ 72.23 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 72.23 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നല്‍കിയത്. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു.

പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയും സഹായമായി നല്‍കുന്നുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )