വയനാട് പുനരധിവാസം: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി- മോദി കൂടിക്കാഴ്ച ഇന്ന്

വയനാട് പുനരധിവാസം: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി- മോദി കൂടിക്കാഴ്ച ഇന്ന്

ഡൽഹി: വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസ്സമാകില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി പത്ത് കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു. ആന്ധ്രപ്രദേശ് സർക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ കെെമാറിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )