രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണം; മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആര് ബിന്ദു. സിനിമാ മേഖല കാലങ്ങളായി അധമമായ അധികാരം നിലനില്‍ക്കുന്ന മേഖലയാണ്. സര്‍ക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. നടിമാര്‍ക്ക് ആദ്യകാലം മുതല്‍ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണെന്നും മന്ത്രി പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സജി ചെറിയാന് രംഗത്തെത്തിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് മന്ത്രിയെ തിരുത്തി ആര് ബിന്ദുവിന്റെ പ്രതികരണം.
സിനിമാ മേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ഡബ്ല്യുസിസി വന്നത്. അവരുടെ അഭിപ്രായങ്ങളെ സ്ത്രീപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നടപ്പാക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണ്. നടി പറഞ്ഞത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ലെന്നും മന്ത്രി ആര് ബിന്ദു വ്യക്തമാക്കി.