കൊൽക്കത്ത പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു; നടി മിമി ചക്രബർത്തിക്കെതിരെ ബലാത്സംഗ ഭീഷണി
കൊൽക്കത്ത: നടി മിമി ചക്രബർത്തിക്കെതിരെ ബലാത്സംഗ ഭീഷണി. കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനു പിന്നാലെയാണ് നടിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ മിമി ചക്രബർത്തി തന്നെയാണ് വെളിപ്പെടുത്തിയത്.
സ്ത്രീകളുടെ നീതിക്കായാണ് ഞങ്ങൾ പൊരുതുന്നത്. എന്നാൽ, ആൾക്കൂട്ടത്തിൽ മുഖംമൂടി ധരിച്ച ചില പുരുഷൻമാർ ഞങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയാണ്. എവിടെ നിന്നും ലഭിച്ച വിദ്യാഭ്യാസം മൂലമാണ് ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നതെന്നും മിമി ചക്രബർത്തി പറഞ്ഞു.
മിമി ചക്രബർത്തി കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങളിലുണ്ടായിരുന്നു. മിമിക്കൊപ്പം താരങ്ങളായ റിദ്ദി സെൻ, അരിന്ദം സിൽ, മധുമിത സർക്കാർ എന്നിവരും പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ ജാദവ്പൂർ ലോക്സഭ മണ്ഡലത്തിലെ എം.പിയായിരുന്നു മിമി.