ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം
കര്‍ണാടക: മണ്ണിടിച്ചില്‍ നടന്ന കര്‍ണാടക ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ഷിരൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൊന്നാവാര കടലില്‍ ഒഴുകിനടക്കുന്ന രീതിയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടെയെന്ന് സ്ഥിരീകരിക്കാനാകൂ.