രുചിക്കും ആരോഗ്യത്തിനും വെളുത്തുള്ളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
രുചികരമായ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. രുചിക്ക് പുറമെ വെളുത്തുള്ളിക്ക് ഗുണങ്ങളും നിരവധിയാണ്
വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നത് മാത്രമല്ല പോഷകഗുണങ്ങളും ഇവയിൽ ഒട്ടേറെ അടങ്ങിയിട്ടുണ്ട് .ഭക്ഷണത്തിൽ വെളുത്തുള്ളി
ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മാത്രമല്ല വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതും വളരെ നല്ലതുതന്നെ . പേസ്റ്റായും വറുത്തതും ഒക്കെ
വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കാം.വറുത്ത വെളുത്തുള്ളിയാണ് കൂടുതൽ ഗുണകരം ഇത് രുചി വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ
സംയുക്തങ്ങളെ ഉത്തേജിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വറുത്ത വെളുത്തുള്ളിയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന്
നമുക്ക് നോക്കാം ,
ഒന്നാമതായി ഇത് ദഹനം എളുപ്പമുള്ളതാക്കുന്നു. കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വറുത്ത വെളുത്തുള്ളി .ജലദോഷം.
പനി എന്നിവയിൽ നിന്നും നമ്മളെ സംരക്ഷിക്കും. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്ന വെളുത്തുള്ളി വിഷവസ്തുക്കളെ പുറന്തള്ളാനും
രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് വറുത്ത് സൂക്ഷിക്കുന്നത്.
വളരെ വൃത്തിയിൽ സൂക്ഷിച്ചാൽ 3 – 4 ദിവസം വരെ ഇത് കേടുകൂടാതെ ഇരിക്കും ഒരു പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാം,
അതിൽ കുറച്ച് എണ്ണ ചേർക്കാം, വറുത്ത വെളുത്തുള്ളി ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ ഇത് സഹായിക്കും. വറുത്ത വെളുത്തുള്ളി
നിരവധി ഭക്ഷണ സാധനങ്ങളിൽ അലങ്കാര ഘടകമായും ഉപയോഗിക്കാം- ഒരു ലളിതമായ സൂപ്പ് മുതൽ വിഭവസമൃദ്ധവും
ആഡംബരപൂർണ്ണവുമായ ചിക്കൻ കറിയിൽ വരെ ഇത് ചേർക്കാം . കുറച്ച് വെളുത്തുള്ളി വറുത്ത് ഉൾപ്പെടുത്തി ആരോഗ്യകരവും
രുചികരവുമായ ഭക്ഷണം ഇനി മുതൽ നിങ്ങൾ ഒന്ന് തയ്യാറാക്കി നോക്കു .