മരണസംഖ്യ 168 ആയി; നാളെ സർവകക്ഷി യോഗം, മുഖ്യമന്ത്രി നാളെ വയനാട്; കല്‍പ്പറ്റയില്‍ താല്‍ക്കാലിക ആശുപത്രി തുറക്കും

മരണസംഖ്യ 168 ആയി; നാളെ സർവകക്ഷി യോഗം, മുഖ്യമന്ത്രി നാളെ വയനാട്; കല്‍പ്പറ്റയില്‍ താല്‍ക്കാലിക ആശുപത്രി തുറക്കും

വയനാട്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നാളെ സര്‍വകക്ഷി യോഗം ചേരും. വയനാട് വച്ചാണ് സര്‍വകക്ഷിയോഗം ചേരുക. മുഖ്യമന്ത്രി നാളെ രാവിലെ വയനാട് എത്തും. നിലവില്‍ വയനാടുള്ള ഒമ്പത് മന്ത്രിമാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തും.

മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചാലിയാര്‍ പുഴയില്‍ അടിയുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി പുറത്തെത്തിക്കാനുള്ള ശ്രമകരമായ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ 168 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് എത്തിച്ചത് ആറ് മൃതദേഹങ്ങളാണ്. ചൂരല്‍മലയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്. അഞ്ച് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു .

മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലി (67), ഇന്നലെ കാണാതായ മുണ്ടക്കൈ മദ്രസയിലെ ഉസ്താദ് ഫൈസി, മുണ്ടക്കൈ സ്വദേശികളായ സിനാന്‍ (24), ഷഹീന്‍ (20), ലത്തീഫ് (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെയും ഇന്നുമായി 100 മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്. കാണാതായവരുടെ എണ്ണം 244 ആയി.

പട്ടികജാതി വികസന വകുപ്പിന്റെ പാലാക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 50 അംഗ മെഡിക്കല്‍ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്.

കല്‍പ്പറ്റയില്‍ താല്‍ക്കാലിക ആശുപത്രി തുറക്കും. നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും സംഘത്തിലുണ്ട്. മന്ത്രി ഒ ആര്‍ കേളുവിന്റെ നിര്‍ദേശാനുസരണമാണ് മെഡിക്കല്‍ സംഘം എത്തുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )