തൃശൂരില്‍ സ്വയം ഹിപ്‌നോട്ടിസത്തിലൂടെ ബോധരഹിതരായി നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തൃശൂരില്‍ സ്വയം ഹിപ്‌നോട്ടിസത്തിലൂടെ ബോധരഹിതരായി നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജന്‍ സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് സ്വയം ഹിപ്‌നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പില്‍ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികള്‍ ബോധരഹിതരായി വീഴുകയായിരുന്നു.

ആദ്യം മൂന്ന് വിദ്യാര്‍ത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെണ്‍കുട്ടി കൂടി ബോധരഹിതയായത്. പെണ്‍കുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടര്‍ന്ന് എ.ആര്‍ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. യൂട്യൂബില്‍ കണ്ട വീഡിയോ കുട്ടികള്‍ പരീക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികള്‍ ബോധരഹിതരായ സംഭവത്തെകുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളിലെ ഇത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് പി.ടി.എ പ്രസിഡന്റ് ടി.എ നൗഷാദ് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )