കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്

ലണ്ടന്‍ : കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനക്കായി എടുത്തിരിക്കുന്നത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി. പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )