ആ കോടി ഭാ​ഗ്യം ഈ നമ്പറിന്: ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ഫലം

ആ കോടി ഭാ​ഗ്യം ഈ നമ്പറിന്: ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ഫലം

ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുന്നത്. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്ന 20 പേര്‍ക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്.

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)

XG 209286, XC 124583, XE 589440, XD 578394, XD 367274,

XH 340460, XE 481212, XD 239953, XK 524144, XK 289137,

XC 173582, XB 325009, XC 315987, XH 301330, XD 566622,

XE 481212, XD 239953, XB 289525, XA 571412, XL 386518

400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. 50 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്.

ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. ഇത്തവണ 22 പേരാണ് ക്രിസ്തുമസ് ബമ്പറില്‍ കോടിപതികള്‍ ആകുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )