പിച്ച ചട്ടിയുമായി ഇങ്ങോട് വരേണ്ട, അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കും…ദേ ജോര്‍ജ് കുര്യന് പിന്നേം
ദില്ലി: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകര്‍ക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. തന്റെ നിലപാടില്‍ മാറ്റമില്ല. പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ ഫിനാന്‍സ് കമ്മീഷനെയാണ് സമീപിക്കേണ്ടത്. അതാണ് താന്‍ ഉദ്ദേശിച്ചത്. മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു. ഏത് വികസന പ്രവര്‍ത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നത്? സാമ്പത്തിക, വിദ്യാഭ്യാസ മടക്കം മേഖലകള്‍ തകര്‍ന്നുവെന്ന് കേരളം സമ്മതിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിഗണന കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്. മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നിട്ടും മോദിയെ തള്ളിപ്പറയുന്നു. കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? വിഴിഞ്ഞം അനങ്ങിയത് മോദി വന്നതിന് ശേഷം മാത്രമാണ്.
മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടക്കുന്നില്ല. മോദിയെ കുറ്റം പറയണം. ക്രെഡിറ്റ് കൊടുക്കാന്‍ തയ്യാറല്ല. എല്ലാ പദ്ധതികള്‍ക്കും മോദി പണം നല്‍കുന്നുണ്ട്. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ചോദിച്ചു. ഫിനാന്‍സ് കമ്മീഷനോട് സത്യം പറയണം. സാമ്പത്തിക സ്ഥിതിയെ കുറിച്ച് തുറന്ന് പറയണം താനും ഒപ്പം നില്ക്കാം. മോദി സഹായിച്ചതുകൊണ്ട് കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തി. കേരളത്തിന്റെ കാപട്യം നിരന്തരം തുറന്ന് കാട്ടും പിച്ച ചട്ടിയുമായി ഇങ്ങോട് വരേണ്ട അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് വ്യക്തമാക്കി.
അതേസമയം കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്ന പ്രതികരണത്തില്‍ കൂടുതല്‍ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സര്‍ക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്നും ജോര്‍ജ് കുര്യന് ദില്ലിയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയായിരുന്നു പ്രതികരണം. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നാണ് ഇതിനോടുള്ള പ്രതികരണത്തില്‍ ജോര്‍ജ് കുര്യന് പറഞ്ഞക്. പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക അടിസ്ഥാന സൗകര്യ കാര്യങ്ങളില്‍ കേരളം പിന്നാക്കമാണെന്ന് പറയട്ടെ, അപ്പോള്‍ കമ്മീഷന് പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നിലവില്‍ കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതല്‍ ശ്രദ്ധ. എയിംസ് ബജറ്റിലല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോര്‍ജ് കുര്യന് ദില്ലിയില്‍ പറഞ്ഞിരുന്നു.