‘ജന്മം നല്‍കിയതിനുള്ള ശിക്ഷ’;- മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം

‘ജന്മം നല്‍കിയതിനുള്ള ശിക്ഷ’;- മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം

പുതുപ്പാടിയില്‍ കാന്‍സര്‍ ബാധിതയായിരുന്ന മാതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടെയായിരുന്നു പ്രതികരണം. പ്രതിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി ഇപ്പോഴുള്ളത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള സുബൈദയെയാണ് കഴിഞ്ഞ ദിവസം ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു സുബൈദ താമസിച്ചിരുന്നത്. ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ കേന്ദ്രത്തിലായിരുന്ന ആഷിഖ് സുബൈദയുടെ സഹോദരി ജോലിക്ക് പോയ സമയത്ത് വീട്ടില്‍ വരികയായിരുന്നു.

തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് അയല്‍വാസിയില്‍ നിന്നും വെട്ടുകത്തി വാങ്ങി മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തിനും മുഖത്തുമാണ് വെട്ടേറ്റത്. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )