വ്യക്തമായ കാരണം പറയാതെ ടീമില്‍ നിന്നും വിട്ടുനിന്നു; സഞ്ജുവിന്റെ വിഷയത്തില്‍ പ്രതികരിച്ച് കെ.സി.എ

വ്യക്തമായ കാരണം പറയാതെ ടീമില്‍ നിന്നും വിട്ടുനിന്നു; സഞ്ജുവിന്റെ വിഷയത്തില്‍ പ്രതികരിച്ച് കെ.സി.എ

വ്യക്തമായ കാരണം പറയാതെ ടീമില്‍ നിന്നും വിട്ടുനിന്നതുകൊണ്ടാണ് സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കളിപ്പിക്കാതിരുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. രഞ്ജി ട്രോഫിയിലും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ശന അച്ചടക്കം നടപടി എടുക്കമെന്നാണ് ബി.സി.സി.ഐയുടെ നിര്‍ദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെ.സി.എ നടപടിയെടുത്തിട്ടില്ലെന്നും ജയേഷ് കൂട്ടിച്ചേര്‍ത്തു.’സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതിന് സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്ന് സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന് മുന്നോടിയായി ബി.സി.സി.ഐ സി.ഇ.ഒ ചോദിച്ചിരുന്നു. ഇല്ലെന്ന് ഞങ്ങള്‍ അറിയിക്കുകയും ചെയ്തു.

വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിന്റെ ക്യാമ്പിലേക്ക് സഞ്ജുവിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, വരില്ലെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. അതിന്റെ കാരണം അറിയിക്കുകയും ചെയ്തില്ല. ടീം പ്രഖ്യാപിച്ചശേഷം കളിക്കാന്‍ ഉണ്ടാകുമെന്ന് അറിയിച്ചു. തോന്നുന്നപോലെ വരാനും പോകാനുമുള്ളതല്ല കേരള ക്രിക്കറ്റ് ടീം. രഞ്ജിട്രോഫി ക്രിക്കറ്റിലും സമാനസംഭവമുണ്ടായിട്ടുണ്ട്. കര്‍ണാടകക്കെതിരായ മത്സരശേഷം മെഡിക്കല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് പോയി. എന്നാല്‍ മെഡിക്കല്‍ ആവശ്യം എന്താണെന്ന് പറഞ്ഞതുമില്ല. മറ്റ് കളിക്കാര്‍ക്ക് മാതൃകയാകേണ്ട വ്യക്തിയില്‍നിന്ന് അച്ചടക്കനടപടി എടുക്കേണ്ട കുറ്റമാണുണ്ടായത്. എന്നാല്‍, സഞ്ജുവിന്റെ ഭാവിയോര്‍ത്താണ് ഇതുവരെ നടപടി എടുക്കാതിരുന്നത്,’ ജയേഷ് ജോര്‍ജ് പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാത്തത് കാരണമാണ് സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാതെ പോയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് 15 അംഗ സ്‌കോഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. കെ.എല്‍. രാഹുല്‍ റിഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )