ബൈക്കിൽ പോകവേ ട്രക്ക് ഇടിച്ച് നടൻ അമൻ ജയ്സ്വാളിന് ദാരുണാന്ത്യം
മുംബൈ: യുവനടൻ അമൻ ജയ്സ്വാളിന്റെ അപകടമരണത്തിൽ ഞെട്ടി സീരിയൽ ലോകം. ‘ധർത്തിപുത്ര നന്ദിനി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് അമൻ ജയ്സ്വാൾ. വെള്ളിയാഴ്ച വൈകിട്ട് 3ന് മറ്റൊരു പരമ്പരയുടെ ഓഡിഷനായി പോകുന്നതിനിടെയായിരുന്നു മുംബൈ ജോഗേശ്വരിയിലെ ഹിൽപാർക്കിൽ വെച്ച് ട്രക്കിടിച്ച് അപകടമുണ്ടായത്.
അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവർത്തകർ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളിൽ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇൻസ്റ്റഗ്രാമിലെ അവസാന പോസ്റ്റായ ‘പുതിയ സ്വപ്നങ്ങളും അനന്തസാധ്യതകളും തേടി 2025ലേക്ക് പ്രവേശിക്കുന്നു’ എന്ന പോസ്റ്റിനു താഴെ ആരാധകരുടെ അനുശോചന സന്ദേശങ്ങൾ നിറയുകയാണ്.
CATEGORIES Entertainment