വിജയ് നില്‍ക്കേണ്ടത് ഇന്ത്യ മുന്നണിക്കൊപ്പം; സെല്‍വപെരുന്തഗെ

വിജയ് നില്‍ക്കേണ്ടത് ഇന്ത്യ മുന്നണിക്കൊപ്പം; സെല്‍വപെരുന്തഗെ

ചെന്നൈ: ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതി വിവേചനത്തിനും എതിരാണ് തന്റെ പോരാട്ടമെന്ന് പറയുന്ന വിജയ് നില്‍ക്കേണ്ടത് ഇന്ത്യ മുന്നണിക്കൊപ്പമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗെ. വര്‍ഗീയ കക്ഷികളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ടിവികെ ചേരേണ്ടത് ഇന്ത്യ മുന്നണിക്ക് ഒപ്പമാണെന്നും സെല്‍വപെരുന്തഗെ പറഞ്ഞു.

മുന്നണിയില്‍ കൂട്ടണമോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റേത് ആണെന്നും സെല്‍വപെരുന്തഗെ കൂട്ടിച്ചേര്‍ത്തു. വിജയ് അംബേദ്കറയും പെരിയാറിയും കാമരാജിനെയും ആശയപരമായി ഒപ്പം നിര്‍ത്തുന്നു. അപ്പോള്‍ ഇന്ത്യ മുന്നണിയില്‍ അല്ലാതെ എവിടെ നില്‍ക്കാന്‍ ആണ്? ടിവികെയുടെ ശക്തി അളക്കാന്‍ സമയം ആയിട്ടില്ല. തെരഞ്ഞെടുപ്പില്‍ എത്ര ശതമാനം വോട്ട് ലഭിക്കും എന്ന് നോക്കണം. ഇന്ത്യ മുന്നണി ഇപ്പോള്‍ തന്നെ ശക്തമാണ്. ഇ റോഡ് ഈസ്റ്റ് സീറ്റ് വിട്ടുകൊടുത്തത്തില്‍ നിരാശയില്ലെന്നും സെല്‍വപെരുന്തഗെ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )