സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റതില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. മുംബൈ പൊലീസ് സംശയകരമായ രീതിയില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വീട്ടില്‍ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവില്‍ നിന്നും കുത്തേറ്റത്. മോഷണത്തിനിടെ വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് നടനെയും വീട്ടിലെ പരിചാരികനേയും ആക്രമിച്ചതിന് ശേഷം മോഷ്ട്ടാക്കള്‍ ഓടി പോയതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ നിരവധി പൊലീസ് സംഘങ്ങളെയാണ് രൂപീകരിച്ചിട്ടുള്ളത്.സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുകയാണ്.
നിലവില്‍ മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് നടന്. ശരീരത്തില്‍ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു എന്നാല്‍ ഇപ്പോള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.