വിനീഷ്യസും അര്‍ഹനാണ്; ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തെ വിമര്‍ശിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തെ വിമര്‍ശിച്ച് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്രസീലിന്റെ വിനീഷ്യസിന് പുരസ്‌കാരം സമ്മാനിക്കാത്തത് നീതിയല്ലെന്നായിരുന്നു അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ഒക്ടോബറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിക്കാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിച്ചത്.
സിറ്റിക്ക് നാലാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ റോഡ്രി പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2024 ലെ യൂറോ കപ്പില്‍ സ്‌പെയിനിന്റെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചത് റോഡ്രിയായിരുന്നു. ഫൈനലില്‍ സ്‌പെയിന്‍ 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും മത്സരത്തിലെ മികച്ച പ്രകടനത്തിന് റോഡ്രിക്ക് പ്ലെയര്‍ ഓഫ് ദ ടുര്‍ണമെന്റ് അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ബെസ്റ്റ് മിഡില്‍ ഈസ്റ്റ് പ്ലെയര്‍ അവാര്‍ഡ് വേദിയിലാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തെ ക്രിസ്റ്റ്യാനോ വിമര്‍ശിച്ചത്. തന്റെ അഭിപ്രായത്തില്‍ വിനീഷ്യസിന് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ട്. അവര്‍ പുരസ്‌കാരം നല്‍കിയത് റോഡ്രിക്കായിരുന്നു. റോഡ്രിയും പുരസ്‌കാരം അര്‍ഹിച്ചിരുന്നു. പക്ഷേ വിനീഷ്യസ് ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടുകയും ഫൈനലില്‍ ഗോള്‍ നേടുകയും ചെയ്തിരുന്നു. നേരത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം നടന്ന് ഒരു മാസത്തിനകം വിനീഷ്യസ് ജൂനിയറിന് ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ദുബൈ ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും വിനീഷ്യസ് അര്‍ഹനായി.