ഈ പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തിനോക്കൂ ആരോഗ്യത്തിനു ഗുണം ചെയ്യും

ഈ പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തിനോക്കൂ ആരോഗ്യത്തിനു ഗുണം ചെയ്യും

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. പല നാട്ടിലും പല പേരുകളിലാണ്‌ ഇത് അറിയപ്പെടുന്നത് .പൊട്ടിക്ക ,പീർക്കങ്കായ,താലോലിക്ക എന്നിങ്ങനെ.പേരുപോലെതന്നെ ഗുണത്തിലും പീച്ചിങ്ങ ഒന്നാമനാണ് ഇരുമ്പ് , മഗ്നീഷ്യം , സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്ന പീച്ചിങ്ങയുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന മെഴുക്കുവരിട്ടിയും , ഉപ്പേരിയുമൊക്കെ കാൻസർ പിടിപെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു പ്രത്യേകിച്ച് ചെറുകുടലിനെ ബാധിക്കുന്ന കാൻസർ. നാരുകളുള്ള ഈ പച്ചക്കറി മലബന്ധം നീക്കുന്നു .

കൂടാതെ മൂത്ത പീച്ചിങ്ങ ദേഹം തേച്ച് കുളിക്കാൻ ഉപയോഗിച്ചിരുന്നു. പീച്ചിങ്ങയുടെ അകക്കാമ്പ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ തയിരിൽ ചേർത്ത് സലാഡുണ്ടാക്കാം. പീച്ചിങ്ങയുടെ കാമ്പിലുള്ള കരോട്ടിൻ, കാഴ്ച ശക്തിയ്ക്ക് തെളിച്ചം എന്നിവ നൽകുന്നു. പീച്ചിങ്ങയുടെ കാമ്പും, പനങ്കൽക്കണ്ടവും ചെറുനാരങ്ങ നീരും ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഡയറ്റാണ്.വാർദ്ധക്യത്തിൽ ധാരളം ആളുകൾ മഗ്നേഷ്യം കുറവ് അനുഭവപ്പെട്ട് മനോ നില തെറ്റുന്ന അവസ്ഥ കാണാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പീച്ചിങ്ങ നല്ലതാണ് .പീച്ചിങ്ങ ചെറുതായി അരിഞ്ഞ് ,കുതിർത്ത കടല പരിപ്പും, സാവള ഉള്ളി , പച്ച മുളക് ഇവ മാത്രം ചേർത്ത് മൺ ചട്ടിയിൽ വേവിച്ച് കഴിക്കുന്നത് നല്ലതാണ് .മഞ്ഞൾ പൊടി അൽപ്പം ഇടം .മറ്റ് മസാല ഉപയോഗിക്കാതെ ഇത് തയ്യാറാക്കാം പീച്ചിങ്ങയിൽ നിന്നും ഇറങ്ങുന്ന വെള്ളത്തിലാണ് കടല പരുപ്പ് വേകണ്ടത് .പീച്ചിങ്ങ അലൂമനിയം , ഇരുമ്പ് തുടങ്ങിയ പാത്രത്തിൽ പാചകം ചെയ്യരുത് .കാരണം മഗ്നേഷ്യം ധാരളം അടങ്ങിയിരിക്കുന്നതിനാൽ കറുത്ത് പോകും .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )