ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു

ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ബിആര്‍സി കോഡിനേറ്റര്‍ മഹര്‍അലി യുടെ മൊഴി എടുത്തു. പ്രത്യേക അന്വേഷണ സംഘം യോഗം ഇന്ന് ചേരും. എസ്പി മൊയ്ദീന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

അതേസമയം ആരോപണം നേരിടുന്ന എം.എസ് സൊല്യൂഷന്‍സില്‍ ഇന്നലെ നടന്ന ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളും എത്തിയിരുന്നു. കെമിസ്ട്രി പരീക്ഷയുടെ നാല്‍പ്പതില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ ക്ലാസിലേതെന്ന് സ്‌കൂള്‍ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞദിനസം എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങള്‍ സംബന്ധിച്ച് ക്ലസ് നടന്നിരുന്നു. എട്ടു മണിയോടെയാണ് സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലില്‍ എത്തിയത്.

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ എംഎസ് സോല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ആരോപണവിധേയനായ അധ്യാപകന്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകന്‍ പറഞ്ഞു.

ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തി യൂട്യൂബ് ലേണിംഗ് പ്ലാറ്റഫോമില്‍ ട്യൂഷന്‍ കൊടുത്ത കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എംഎസ് സൊല്യൂഷന്‍ സ്ഥാപനത്തിനെതിരെ കേസെടുക്കുന്നതില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം. എസ്.എസ്.എല്‍.സി. ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )