ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണതിന് പിന്നാലെ 80 കാരന് ലഭിച്ചത് പുനർജന്മം.
റോഡിലെ കുഴികൾ യാത്രികര്‍ക്ക് വലിയരീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമ്പോൾ .ഹരിയാനയിലെ ദര്ശന് സിങ് ബ്രാര്‍ എന്ന എൺപതുകാരന് ഇത് പുനർജന്മമായി മാറിയിരിക്കുകയാണ് . ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെത്തുടർന്നാണ് ബന്ധുക്കൾ.’മൃതദേഹം’ ആംബുലന്‍സില്‍ പട്യാലയില്‍നിന്ന് കര്‍ണാലിലേക്കു കൊണ്ടുപോയത് .
നാല് ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു ബ്രാര്‍. കൂടാതെ അദ്ദേഹം മരിച്ചുവെന്ന വിവരം 100 കി.മീ അകലെയുള്ള നാട്ടിലേക്കും വിളിച്ചറിയിച്ചു തുടര്‍ന്ന് ബ്രാറിന്റെ വീട്ടില്‍ സംസ്കാരച്ചടങ്ങുകള്‍ക്കായി ചിത ഉള്‍പ്പെടെ ഒരുക്കിയിരുന്നു .’മൃതദേഹം’ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ദന്ത് ജില്ലയില്‍ വച്ച് ആംബുലന്‍സ് റോഡിലെ ഒരു വലിയ ഗട്ടറില്‍ വീണതോടെ ബ്രാര്‍ ചെറുതായി കൈ അനക്കിയത് ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ചെറുമകന് കണ്ടു.ഇതേതുടർന്ന് പരിശോധിച്ചപ്പോള്‍ ചെറുതായി ഹൃദയമിടിപ്പ് കണ്ടെത്തിയതോടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ആംബുലന്‍സ് എത്തിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. തുടർന്ന് ആശുപത്രിയില്‍ ബ്രാറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ജീവനുണ്ടെന്ന് വിധിയെഴുതി.ബ്രാര്‍ ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് .എന്നാൽ എത്രയും വേഗം അദ്ദേഹം പൂര്‍ണാരോഗ്യത്തോടെ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.