ഇരുമ്പൻപുളിയുടെ ഗുണം ചെറുതൊന്നുമല്ല

ഇരുമ്പൻപുളിയുടെ ഗുണം ചെറുതൊന്നുമല്ല

നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് ഇരുമ്പന്‍ പുളി. പുളിഞ്ചിക്ക, ഇലുമ്പി പുളി തുടങ്ങി വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ഇരുമ്പന്‍ പുളി ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല .ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള വിലയേറിയ ഗുണങ്ങള്‍ ഇരുമ്പൻ പുളിയിൽ അടങ്ങിയിട്ടുണ്ട് .കൂടാതെ നമ്മള്‍ നിത്യവും കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും രക്തത്തിലേക്ക് എത്തിച്ചേരുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇതിലെ ഫ്‌ലേവനോയിഡുകളും നാരുകളും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു പ്രകൃതിദത്തമായ പരിഹാരമായി ഇലുമ്പി പുളി അറിയപ്പെടുന്നു.

കൂടാതെ ഇതിലെ ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യം രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ കുറച്ചു കൊണ്ടുവരുന്നതിന് സഹായിക്കും. ഇലുമ്പി പുളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച കഷായം പതിവായി കഴിക്കുന്നത് രക്തക്കുഴലുകളില്‍ ഉയര്‍ന്ന മര്‍ദ്ദം കുറച്ചുകൊണ്ട് ധമനികള്‍, ഞരമ്പുകള്‍, ഹൃദയ അറകള്‍ തുടങ്ങിയവയെ ആരോഗ്യകരമാം വിധം പ്രവര്‍ത്തന സജ്ജമാക്കാന്‍ വഴിയൊരുക്കുന്നു.അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുകയും ആവശ്യമായ കാത്സ്യം നല്‍കാനും ഇലുമ്പി പുളി സഹായിക്കുന്നു. ഇലുമ്പി പുളി ഉണക്കിയെടുത്ത രൂപത്തില്‍ കഴിക്കുന്നതും ഇതിന്റെ സത്തകള്‍ കറികളിലും സൂപ്പുകളിലും ഒക്കെ ചേര്‍ക്കുന്നതും അല്ലെങ്കില്‍ അച്ചാറിട്ട് കഴിക്കുന്നതും നിങ്ങളുടെ അസ്ഥികളെ ബലമുള്ളതും കരുത്തുറ്റതുമാക്കാൻ സഹായിക്കുന്നു .മാത്രമല്ല ഇലുമ്പി പുളിയില്‍ വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് മികച്ച നേട്ടങ്ങള്‍ നേടിത്തരാന്‍ സഹായിക്കും. കാലാനുസൃതമായ മാറ്റങ്ങള്‍ മൂലം ശരീരത്തില്‍ ഉണ്ടാവുന്ന അലര്‍ജികൾ തടയാന്‍ ഇത് മികച്ചതാണ്. ചുമ ജലദോഷം തുടങ്ങി ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങളും അകറ്റി ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )