പാലക്കാട് മൂന്ന് വിദ്യാർത്ഥിനികളെ കാണാതായി
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അനങ്ങാടിയിൽ നിന്ന് മൂന്ന് വിദ്യാർത്ഥിനികളെ കാണാതായി. അനങ്ങാടി ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. അഭിരാമി, ശ്രീകല, ഋതു എന്നിവരാണ് കാണാതായ വിദ്യാർത്ഥിനികൾ. വീട്ടിൽ നിന്ന് ഇറങ്ങി സ്കൂൾ ഉള്ള ബസ്റ്റോപ്പിനടുത്ത് കുട്ടികൾ എത്തിയിരുന്നെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, കല്ലറ മരുതമൺ ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. ഷൈലജയുടെ താടിയെല്ലിനാണ് ഗുരുതരമായ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
CATEGORIES Kerala