നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു
തൃശൂർ പാലപ്പിള്ളിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. 4 മണിക്കൂർ നീണ്ട പരിശ്രമം വിജയം കണ്ടില്ല. അവസാന മണിക്കൂറിൽ ആന കൂടുതൽ അവശനിലയിൽ ആയിരുന്നു. രാവിലെ 8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കാട്ടാനയെ തിരികെ കയറ്റാൻ ശ്രമം നടത്തിയിരുന്നു. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ ഉയര്‍ത്താനാണ് ശ്രമം നടന്നത്
CATEGORIES Kerala